Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kitchen Helper

പി​രി​ച്ചു​വി​ടാ​ന്‍ കാ​ര​ണം ജാ​തി​വി​വേ​ച​ന​മെ​ന്ന് കി​ച്ച​ൺ ഹെ​ല്‍​പ്പ​ര്‍; കൃ​ത്യ​വി​ലോ​പ​മെ​ന്ന് കേ​ന്ദ്ര​ സ​ര്‍​വ​ക​ലാ​ശാ​ല

പെ​​​​രി​​​​യ: ജോ​​​​ലി​​​​യി​​​​ല്‍​നി​​​​ന്ന് പി​​​​രി​​​​ച്ചു​​​​വി​​​​ട്ട​​​​തി​​​​നെ​​​​ത​​​​രേ പ​​​​രാ​​​​തി​​​​യു​​​​മാ​​​​യി കേ​​​​ന്ദ്ര​​​​ സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ലെ കി​​​​ച്ച​​​​ൺ ഹെ​​​​ല്‍​പ്പ​​​​ർ.

രൂ​​​​പേ​​​​ഷ് വേ​​​​ണു​​​​വാ​​​​ണ് വൈ​​​​സ് ചാ​​​​ന്‍​സ​​​​ല​​​​ര്‍ പ്ര​​​​ഫ.​​ സി​​ദ്ദു പി.​​ ​​അ​​​​ല്‍​ഗൂ​​​​റി​​​​നെ​​​​തി​​​​രേ താ​​​​ലൂ​​​​ക്ക് ലീ​​​​ഗ​​​​ല്‍ സ​​​​ര്‍​വീ​​​​സ് അ​​​​ഥോ​​​​റി​​​​റ്റി​​​​ക്ക് പ​​​​രാ​​​​തി ന​​​​ല്‍​കി​​​​യ​​​​ത്. സാ​​​​മ്പാ​​​​റി​​​​നു രു​​​​ചി​​​​യി​​​​ല്ലെ​​​​ന്നാ​​​​രോ​​​​പി​​​​ച്ചാ​​​​ണ് ത​​​​ന്നെ പു​​​​റ​​​​ത്താ​​​​ക്കി​​​​യ​​​​തെ​​​​ന്നും താ​​​​ത്കാ​​​​ലി​​​​ക ജീ​​​​വ​​​​ന​​​​ക്കാ​​​​ര​​​​നെ പു​​​​റ​​​​ത്താ​​​​ക്കു​​​​മ്പോ​​​​ള്‍ പാ​​​​ലി​​​​ക്കേ​​​​ണ്ട നോ​​​​ട്ടീ​​​​സ് ഉ​​​​ള്‍​പ്പെടെ​​​​യു​​​​ള്ള മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ള്‍ പാ​​​​ലി​​​​ക്കാ​​​​തെ​​​​യാ​​​​ണ് വൈ​​​​സ് ചാ​​​​ന്‍​സ​​​​ല​​​​റു​​​​ടെ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ന്നുമാ​​​​ണ് പ്ര​​​​ധാ​​​​ന ആ​​​​രോ​​​​പ​​​​ണം.

ഭ​​​​ക്ഷ​​​​ണം പാ​​​​കം ചെ​​​​യ്ത മ​​​​റ്റു ജീ​​​​വ​​​​ന​​​​ക്കാ​​​​ര്‍​ക്കെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കാ​​​​തെ, ദ​​​​ളി​​​​ത് വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ര​​​​നാ​​​​യ ത​​​​നി​​​​ക്കെ​​​​തി​​​​രേ മാ​​​​ത്രം ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ച്ച​​​​ത് ജാ​​​​തിവി​​​​വേ​​​​ച​​​​നം മൂ​​​​ല​​​​മാ​​​​ണെ​​​​ന്നും പ​​​​റ​​​​യു​​​​ന്നു. വൈ​​​​സ് ചാ​​​​ന്‍​സ​​​​ല​​​​ര്‍​ക്കു​​​​ള്ള ഭ​​​​ക്ഷ​​​​ണം പാ​​​​കം ചെ​​​​യ്യു​​​​ന്ന​​​​വ​​​​രി​​​​ല്‍ ദ​​​​ളി​​​​ത് വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ര്‍ വേ​​​​ണ്ടെ​​​​ന്ന നി​​​​ല​​​​പാ​​​​ടാ​​​​ണ് ന​​​​ട​​​​പ​​​​ടി​​​​ക്കു പി​​​​ന്നി​​​​ലെ​​​​ന്നും രൂ​​​​പേ​​​​ഷ് ആ​​​​രോ​​​​പി​​​​ച്ചു.

2021ലാ​​​​ണ് താ​​​​ന്‍ ജോ​​​​ലി​​​​യി​​​​ല്‍ പ്ര​​​​വേ​​​​ശി​​​​ച്ച​​​​ത്. ഒ​​​​ക്ടോ​​​​ബ​​​​ര്‍ 13ന് ​​​​കു​​​​ക്ക് ത​​​​യാ​​​​റാ​​​​ക്കി​​​​ വ​​​​ച്ച ഭ​​​​ക്ഷ​​​​ണം വൈ​​​​സ് ചാ​​​​ന്‍​സ​​​​ല​​​​ര്‍​ക്ക് ന​​​​ല്‍​കി​​​​യി​​​​രു​​​​ന്നു. പി​​​​റ്റേ​​​​ന്ന് ഓ​​​​ഫീ​​​​സി​​​​ല്‍നി​​​​ന്ന് വി​​​​ളി​​​​ച്ച് ഭ​​​​ക്ഷ​​​​ണം മോ​​​​ശ​​​​മാ​​​​യ​​​​തു​​​​കൊ​​​​ണ്ട് പി​​​​രി​​​​ച്ചു​​​​വി​​​​ടു​​​​ക​​​​യാ​​​​ണെ​​​​ന്ന് അ​​​​റി​​​​യി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ആ​​​​ദ്യം ര​​​​ണ്ടു​​​​ദി​​​​വ​​​​സം മാ​​​​റി​​​​നി​​​​ല്‍​ക്കാ​​​​നാ​​​​ണ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​ത്. എ​​​​ന്നാ​​​​ല്‍, പി​​​​ന്നീ​​​​ട് ഫോ​​​​ണി​​​​ല്‍ വി​​​​ളി​​​​ക്കു​​​​മ്പോ​​​​ള്‍ തീ​​​​രു​​​​മാ​​​​നമൊ​​​​ന്നും ആ​​​​യി​​​​ല്ലെ​​​​ന്ന മ​​​​റു​​​​പ​​​​ടി​​​​യാ​​​​ണ് ല​​​​ഭി​​​​ച്ച​​​​ത്. ഇ​​​​പ്പോ​​​​ള്‍ ജോ​​​​ലി​​​​യും ശ​​​​മ്പ​​​​ള​​​​വു​​​​മി​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ര്‍​ത്തു.

ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ള്‍ നി​​​​ഷേ​​​​ധി​​​​ച്ച് കേ​​​​ന്ദ്ര​​​​ സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ലാ അ​​​​ധി​​​​കൃ​​​​ത​​​​ര്‍

സംഭവത്തിൽ രൂ​​​​പേ​​​​ഷി​​​​ന്‍റെ ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ള്‍ കേ​​​​ന്ദ്ര​​​​ സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ലാ അ​​​​ധി​​​​കൃ​​​​ത​​​​ര്‍ നി​​​​ഷേ​​​​ധി​​​​ച്ചു. സം​​​​ഭ​​​​വ​​​​ദി​​​​വ​​​​സം ഉ​​​​ച്ച​​​​യ്ക്ക​​​​ത്തേ​​​​ക്ക് ത​​​​യാ​​​​റാ​​​​ക്കി​​​​യ ഭ​​​​ക്ഷ​​​​ണം ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​രം പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​തെ വൈ​​​​കു​​​​ന്നേ​​​​രം അ​​​​ദ്ദേ​​​​ഹം വി​​​​ത​​​​ര​​​​ണം ചെ​​​​യ്തു. ഈ ​​​​ഭ​​​​ക്ഷ​​​​ണം പ​​​​ഴ​​​​കി​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​ന് മു​​​​ന്പും നി​​​​ര​​​​വ​​​​ധി ത​​​​വ​​​​ണ സ​​​​മാ​​​​ന​​​​ വീ​​​​ഴ്ച​​​​ക​​​​ള്‍ സം​​​​ഭ​​​​വി​​​​ക്കു​​​​ക​​​​യും താ​​​​ക്കീ​​​​ത് ന​​​​ല്‍​കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു.

നി​​​​ര​​​​ന്ത​​​​ര​​​​മാ​​​​യ കൃ​​​​ത്യ​​​​വി​​​​ലോ​​​​പം ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്ത് നീ​​​​ല​​​​ഗി​​​​രി ഗ​​​​സ്റ്റ് ഹൗ​​​​സ് മാ​​​​നേ​​​​ജ​​​​രോ​​​​ട് നി​​​​യ​​​​മ​​​​നം പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ന്‍ വൈ​​​​സ് ചാ​​​​ന്‍​സ​​​​ല​​​​ര്‍ നി​​​​ര്‍​ദേ​​​​ശി​​​​ച്ചു. പൂ​​​​ര്‍​ണ​​​​മാ​​​​യും പ്ര​​​​ഫ​​​​ഷ​​​​ണ​​​​ല്‍ കാ​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​ല്‍ കൈ​​​​ക്കൊ​​​​ണ്ട ന​​​​ട​​​​പ​​​​ടി​​​​യാ​​​​ണി​​​​ത്. ഇ​​​​തി​​​​ന് വ്യ​​​​ക്തി​​​​യു​​​​ടെ സാ​​​​മൂ​​​​ഹി​​​​ക പ​​​​ശ്ചാ​​​​ത്ത​​​​ല​​​​വു​​​​മാ​​​​യി യാ​​​​തൊ​​​​രു ബ​​​​ന്ധ​​​​വു​​​​മി​​​​ല്ലെ​​​​ന്നും അ​​​​ധി​​​​കൃ​​​​ത​​​​ര്‍ അ​​​​റി​​​​യി​​​​ച്ചു.

Latest News

Corehub Up